കാഞ്ഞങ്ങാട് ടൗണിൽ വാഹനാപകടം, ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
May 17, 2026
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ ഇന്ന് രാത്രി 11 മണിയോടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് റെയിൽവെ മേൽ പാലത്തിന് സമീപത്തായാണ് അപകടം. വയനാട് സ്വദേശി പൗലോസ് 65 ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments