Ticker

6/recent/ticker-posts

റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:റോഡരികിൽ
 കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച
 യുവാവ് മരിച്ചു. ഇന്ന് രാവിലെ 6.30 മണിയോടെ വീടിന് സമീപം റോഡിൽ കിടക്കുന്നതായി കാണുകയായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാലാവയൽ തോട്ടം ചാലിലെ കിഴുതറയിൽ ഫിലിപ്പിൻ്റെ മകൻ മാത്യു ഫിലിപ്പ് 49 ആണ് മരിച്ചത്. തോട്ടംചാലിലെ വീടിന് സമീപത്താണ് വീണ് കിടക്കുന്നതായി കണ്ടത്. ഡോക്ടർ പരിശോധിച്ചതിൽ മരണം സംഭവിച്ചതായി അറിയിച്ചു . ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി .
Reactions

Post a Comment

0 Comments