കാഞ്ഞങ്ങാട് :കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് നഗരസഭ ചെയർമാനും കൗൺസിലർമാരും. കാഞ്ഞങ്ങാട് നഗരസഭ ചെയർമാർ വി.വി. രമേശനും കൗൺസിലർമാരുമാണ് ഇന്ന് രാവിലെ ഹോസ്ദുർഗ് കോടതി റോഡിലെ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചത്. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് എം.പി.ജാഫർ, എം.ബൽരാജ് ഉൾപെടെ ബി.ജെ.പി, സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കൗൺസിലർമാർ പങ്കെടുത്തു. ഇന്ന് വൈകീട്ടോടെ ജലവിതരണം പുന:സ്ഥാപിക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചു. റോഡിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപെട്ട്ചെമ്മട്ടംവയൽ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങളായി. പണി തീർന്നിട്ടും ജലവിതരണം പുന: സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനപ്രതിനിധികൾ നേരിട്ട് സമരത്തിനിറങ്ങിയത്.
0 Comments