കാഞ്ഞങ്ങാട്:കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി .18 കാരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് സി.സി. ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു . ചീമേനി ടൗണിലെ കടക്ക് മുന്നിൽ റോഡരികിലായി നിർത്തിയിട്ട വാഹനം ഒരു മണിക്കൂറിനിടെ മോഷണം പോവുകയായിരുന്നു. തിമിരി മുണ്ട്യത്താലിലെ എ.ടി. വി. അദ്വൈതിൻ്റെ സ്കൂട്ടറാണ് മോഷണം പോയത് . രാത്രി 10.30 നും 11.30 നും ഇടയിലായിരുന്നു മോഷണം. ചീമേനി പൊലീസ് കേസെടുത്തു.
0 Comments