Ticker

6/recent/ticker-posts

റോഡരികിലെ മൽസ്യ വിൽപ്പന ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

കാഞ്ഞങ്ങാട്:റോഡരികിലെ മൽസ്യ 
വിൽപ്പന ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെനാട്ടുകാർ തടഞ്ഞു. മാണിക്കോത്ത് ടൗണിലെ മൽസ്യ വിൽപ്പന ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ തടയുകയായിരുന്നു. പൊലീസ് സഹായത്തോടെ എത്തിയ റവന്യൂ ഉദ്യോഗരെയാണ് തടഞ്ഞത്. സ്ഥാപന ഉടമ കോടതിയെ സമീപിച്ചതിനെ തുടർന്ന് മൽസ്യ വിൽപ്പന ഒഴിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. റോഡരികിലെ മറ്റ് കച്ചവടക്കാരെ ഒഴിപ്പിച്ചാൽ മാത്രമെ മൽസ്യ വിൽപ്പന ഒഴിപ്പിക്കാനാവുവെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്.
Reactions

Post a Comment

0 Comments