Ticker

6/recent/ticker-posts

പുലിയെ കണ്ടെത്താൻ വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: പശുവിനെ കൊന്ന് തിന്ന പുലിയെ കണ്ടെത്താൻവനപാലകർ ക്യാമറട്രാപ്പ് സ്ഥാപിച്ചു.
മടിക്കൈ
 വെളളൂടയിൽ കഴിഞ്ഞ ദിവസം
പശുവിനെ കൊന്ന്തിന്ന പ്രദേശത്താണ് രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുലിൻ്റെ നിർദ്ദേശപ്രകാരമാണ് ക്യാമറ കൾ സ്ഥാപിച്ചത്.
 അവശിഷ്ടങ്ങൾ കുറ്റിക്കാട്ടിൽ കണ്ടെത്തിയ പ്രദേശം ആർ. ആർ. ടി സംഘം പരിശോധിച്ചു.
. ഇവിടെയുളള പശു ഫാമിൽ നിന്നുമാണ്പശുക്കുട്ടിയെ പുലി പിടിച്ചു കൊണ്ട് പോയത്. 40 ഓളം പശുക്കൾ ഫാമിൽ ഉണ്ടായിരുന്നു. ജഡത്തിൻ്റെ കാലും കുടൽ  ഭാഗങ്ങൾ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. സുരേഷ് നമ്പ്യാരുടെതാണ് ഫാം.  പുലിമുടെ കാൽ പാടുകളും മതിൽ ചാടിക്കടന്നതിൻ്റെ  അടയാളങ്ങൾ കണ്ടെത്തിയതും പരിശോധിച്ചു. 
Reactions

Post a Comment

0 Comments