Ticker

6/recent/ticker-posts

യുവതിയെയും ഏഴ് വയസുള്ള മകളെയും കാണാതായി

കാഞ്ഞങ്ങാട്:യുവതിയെയും ഏഴ് 
വയസുള്ള മകളെയും
 കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കൽ ബീച്ച് റോഡിലെ കെ. ബേബി 40 യെയും മകൾ പി. ദേവിക എന്നിവരെയാണ് കാണാതായത്. പാലക്കുന്നിൽ തട്ടുകടയിൽ പോകുന്നുവെന്ന് പറഞ്ഞ് 10 ന് രാവിലെ പോയതാണ്. തളിപ്പറമ്പിലുള്ളതായുള്ള സൂചനയിൽ പൊലീസ് അന്വേഷണം ഇവിടത്തേക്ക് കൂടി വ്യാപിപ്പിച്ചു. തളിപറമ്പ് സ്വദേശി 
ബൈജുവിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments