കാഞ്ഞങ്ങാട്: സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. മുൻ മുഖ്യമന്ത്രി
പിണറായി വിജയൻ്റെയടക്കം വീടുകളിലെ ഇ.ഡി റെയിഡിൽ വൻ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങി. വ്യാപകമായി
പ്രകടനങ്ങൾ, പൊതുയോഗങ്ങളും നടന്ന് വരികയാണ്. പ്രതിഷേധം മുൻനിർത്തി
പൊലീസ് ബന്തവസ് ശക്തമാക്കി. കാഞ്ഞങ്ങാട്ട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. കുന്നുമ്മലിൽ നിന്നും പുതിയ കോട്ടയിലേക്ക് പ്രകടനം നടന്നു . പൊലീസ് സംഘം പ്രകടനത്തെ അനുഗമിച്ചു. അമ്പലത്തറയിലും പ്രകടനം നടന്നു.
0 Comments