കാഞ്ഞങ്ങാട്:തമിഴ്നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച ആളെ ട്രെയിൻ യാത്രക്കിടെ കാണാതായി. ഭാര്യ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ പാടിക്കാനത്ത് താമസിക്കുന്ന വി. രാജു 73 വിനെയാണ് കാണാതായത്. തമിഴ്നാട്ടിലെ ബന്ധു വീട്ടിൽ പോയതായിരുന്നു. കഴിഞ്ഞ 8 ന് ഉച്ച മുതലാണ് കാണാതായത്. ട്രെയിൻ യാത്രക്കിടെ സ്ഥലം മാറി ഇറങ്ങിയതായി ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഭാര്യ വി. എ.യശോദയുടെ പരാതിയിലാണ് കേസെടുത്തത്.
0 Comments