Ticker

6/recent/ticker-posts

അപകട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി

കാസർകോട്:അപകട സ്ഥലത്ത് നിന്നും അപകടത്തിൽപെട്ട
 മോട്ടോർ ബൈക്ക്
 മോഷണം പോയി. ദേശീയ പാത ഉപ്പള ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപെട്ട് വെച്ചിരുന്ന ഇരുചക്ര വാഹനമാണ് മോഷണം പോയത്. കഴിഞ്ഞ ഒന്നിന് രാത്രി 9.30 മണിക്ക് അപകടത്തിന് ശേഷം വാഹനം ഓവർ ബ്രിഡ്ജിന് മുകളിലായിരുന്നു. കഴിഞ്ഞ ദിവസം വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. ബൈക്കുടമ കർണാടക ലക്ഷ്മീശ്വര സ്വദേശി എം.എൻ. സന്തോഷിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments