Ticker

6/recent/ticker-posts

വിവാഹ ദിവസം മുങ്ങിയ യുവാവ് ബലാൽസംഗക്കേസിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട്:വിവാഹ ദിവസം മുങ്ങിയ
 യുവാവ് ബലാൽസംഗക്കേസിൽ
 അറസ്റ്റിൽ. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
 പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിൽ ആണ് പ്രതിശ്രുത വരൻ  അറസ്റ്റിലായത്.
ബളാലിലെ 
 വിഷ്ണു‌ നാരായണനെ 22യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്ത‌ത്. 
വിഷ്ണു‌ നാരായണനും പ്രതിശ്രുതവധുവായ യുവതിയും
  പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പഠിക്കുന്ന സമയത്താണ്
സൗഹൃദത്തിലായത്.
പിന്നീട് ഇരു വീട്ടുകാരും സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വിവാഹം മെയ് 10 ന്  ക്ഷേത്രത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.  ഇതിനിടയിൽ വരൻ്റെ  ബന്ധുക്കൾ ക്ഷേത്രത്തിൽ എത്തി വരനെ  കാണാനില്ലെന്ന് വധുവിൻ്റെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിവാഹം  മടങ്ങുകയും ചെയ്തു‌. തൊട്ടു പിന്നാലെയാണ് വിഷ്ണു നാരായണൻ  ബലാത്സംഗം ചെയ്‌തതായി  യുവതി  പൊലീസിൽ പരാതി നൽകിയത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിഷ്‌ണു നാരായണനെ അറസ്റ്റു ചെയ്‌തത്
കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാന്റ് ചെയ്തത്. യുവതി പരാതി നൽകിയ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ യുവാവിനെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാനായി.
Reactions

Post a Comment

0 Comments