മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയന്റ് സന്ദർശിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സിയാദ് 18, ഫഹദ് 19, റഹീസ് 20, ബഹാത്ത് 18 എന്നിവരാണ് മരിച്ചത്.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
റോഷൻ, ഇഷ്ഹാത്ത്, സൽമാനുൽ ഫാരിസ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഹിൽസ് വ്യൂ പോയിൻറായിലാണ്അപകടം. ഇന്ന് വൈകീട്ടാണ് അപകടം .
0 Comments