കാസർകോട്:ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൻ മരം പൊട്ടി വീണു. കാർ ഓടിച്ചിരുന്ന ഡോക്ടർ കാര്യമായ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി കാറിന് മുകളിൽ വീഴുകയായിരുന്നു. ബദിയഡുക്ക മണിയം പാറയിലാണ് അപകടം. ഡോ. വിഷ്ണു പ്രസാദാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ മധ്യഭാഗത്താണ് മരം പതിച്ചത്. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു.
0 Comments