മുഖ്യമന്ത്രിയുടെ ബാനർ കീറി നശിപ്പിച്ചതിനും ഗതാഗതതടസമുണ്ടാക്കിയതിനും
സി.പി.എം പ്രവർത്തകർക്കെതിരെ കേസ് .സി.പി.എം
നേതാക്കൾക്കും നഗരസഭ ചെയർമാനെതിരെയും കേസെടുത്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പുതിയ കോട്ടയിൽ സംസ്ഥാന പാതയിൽ കൂട്ടം കൂടി നിന്ന് ഗതാഗതം സ്തംഭിപ്പിച്ചതിനും താലൂക്ക് ഓഫീസിന് മുന്നിൽ സ്ഥാപിച്ചതായ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ബാനർ കീറി നശിപ്പിച്ചെന്നുമാണ് കേസ്. നഗരസഭ ചെയർമാൻ വി. വി. രമേശൻ , പൊക്ലൻ, എം. രാഘവൻ, കാറ്റാടി കുമാരൻ, മൂലക്കണ്ടം പ്രഭാകരൻ, സുഭീഷ് ,സുഭാഷ്,ഗിനീഷ് വെള്ളിക്കോത്ത്, സനീഷ്, വിപിൻ ബല്ലത്ത്, നിശാന്ത് മറ്റ് കണ്ടാലറിയാവുന്ന 32 പ്രവർത്തകർക്കെതിരെയാണ് കേസ് .
0 Comments