കാസർകോട്:ഭാര്യക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ ആൾക്ക് നേരെ വളർത്തുനായ കടിക്കാനായി കുരച്ചു ചാടി. റോഡിൽ തെറിച്ചു വീണ് ഗുരുതര പരിക്കേറ്റു. പട്ടിയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഗ്രാൽ ബദരിയ നഗറിലെ മുജീബ് റഹ്മാനാണ് 52 പരിക്കേറ്റത്. പട്ടിയുടെ ഉടമ മാളിയങ്കര ജംഗ്ഷനിലെ രമേശനെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുജീബ് റഹ്മാൻ ആശുപത്രിയിൽ ചികിൽസയിലാണ്. ബദർ നഗർ, പെർവാഡ് റോഡിൽ രാവിലെ 6.40 നാണ് സംഭവം. വീട്ടിൽ നിന്നും അശ്രദ്ധമായി പട്ടിയെ അഴിച്ചു വിട്ടതിനാണ് കേസ്.
0 Comments