Ticker

6/recent/ticker-posts

രാവിലെ ഏഴുമണിക്ക് എല്ലാ മണ്ഡലങ്ങളിലും ഇ.വി.എം സ്ട്രോങ് റൂമുകൾ തുറക്കും, പടക്കവിൽപ്പന കടകൾ നാളെ തുറക്കരുത്

കാഞ്ഞങ്ങാട്:*നാളെ രാവിലെ ഏഴുമണിക്ക് എല്ലാ മണ്ഡലങ്ങളിലും ഇ.വി. എം സ്ട്രോങ് റൂമുകൾ തുറക്കും.
വോട്ടെണ്ണൽ ദിവസം പോസ്റ്റൽ ബാലറ്റുകളുടെ തരംതിരിക്കൽ ഏഴുമണിക്ക് ആരംഭിക്കും.
പടക്ക വില്പന കടകൾ 
നാളെ തുറക്കരുത്
വോട്ടെണ്ണൽ ദിവസത്തെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മേയ് 4) (ഒരു ദിവസത്തേക്ക് ) ജില്ലയിലെ പടക്ക വില്പന കടകൾ തുറന്നു പ്രവർത്തിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

വോട്ടെണ്ണൽ: ജില്ല സജ്ജം : ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ

കാസർകോട്: 
നിയമസഭാ തിരഞ്ഞെടുപ്പ് 2026 വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.എല്ലാ നിയോജകമണ്ഡലങ്ങളിലും രാവിലെ ഏഴുമണിക്ക് ഇലക്ട്രോണിക് വോട്ടിംഗ് സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറക്കും.
ജില്ലയിൽ സുതാര്യവും സമാധാനപരവുമായി വോട്ടെണ്ണൽ നടപടികൾ പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ജില്ലാ വരണാധികാരിയും ജില്ലാകളക്ടറുമായ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് അറിയിച്ചു. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ പെരുമാറുകയും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു.
മേയ് 4 ന് രാവിലെ മുതൽ തെരഞ്ഞെടുപ്പ് ഫലങ്ങളും വോട്ടെണ്ണൽ പുരോഗതിയും കൃത്യമായി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം മീഡിയ സെൻററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Reactions

Post a Comment

0 Comments