Ticker

6/recent/ticker-posts

യുവാവ് പുഴയുടെ തീരത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:യുവാവിനെ പുഴയുടെ തീരത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 3.30 മണിയോടെ ഓർച്ച പുഴയുടെ തീരത്തെ അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഓർച്ചയിലെ വേണുവിൻ്റെ മകൻ കെ. സുനിൽ കുമാർ 46 ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 മണി മുതൽ കാൺമാനില്ലായിരുന്നു. ഇതിനിടയിലാണ് സംഭവമെന്ന് കരുതുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ ഇലക്ട്രോണിക്സ് കടയിൽ ജോലി ചെയ്തിരുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments