കാഞ്ഞങ്ങാട്: ഇന്ത്യ നമ്മുടെ സ്ഥലമാണെന്നും നിങ്ങളുടെ സ്ഥലമല്ല, നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോയ്ക്കോളു എന്ന് യുവാക്കളോട് പറഞ്ഞ യുവതിക്കെതിരെ പൊലീസ് സമൂഹത്തിൽ കലഹമുണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുത്തു. മുക്കൂട് സ്വദേശി പി. മുഹമ്മദ് അസ്ക്കറിൻ്റെ 29 പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത് . പൂച്ചക്കാട്ടെ ചന്ദ്രവതിക്കെതിരെയാണ് കേസ് . പരാതിക്കാരനെയും സുഹൃത്തുക്കളെയും ചീത്ത വിളിച്ചതായും പരാതിയിൽ പറഞ്ഞു. കഴിഞ്ഞ 4 ന് വൈകീട്ട് പൂച്ചക്കാട് അംഗനവാടിക്ക് സമീപത്താണ് സംഭവം. വിജയാഹ്ലാദ പ്രകടനം നടത്താനെത്തിയ യു.ഡി.എഫ് പ്രവർത്തകരാണ് പരാതിക്കാർ.
0 Comments