ന്യൂഡൽഹി: വി.ഡി. സതീശൻ മുഖ്യമന്ത്രി.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ധാരണയിലെത്തയശേഷം ഇന്ന് ഉച്ചക്കാണ് പ്രഖ്യാപനമുണ്ടായത്. ചർച്ചകളെല്ലാം അവസാനിച്ചുവെന്നും ഇരുവരും ചേർന്ന് കൈക്കൊണ്ട തീരുമാനം പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസം പൂർത്തിയാകുമ്പോഴാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ഡൽഹിയിലാണ് പ്രഖ്യാപനമുണ്ടായത്. എ.ഐ.സി.സിയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളെ അറിയിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ജനവികാരം വി.ഡി. സതീശന് തുണയായി. ദീപാ ദാസ് മുൻഷിയും നിരീക്ഷകരുമാണ് പ്രഖ്യാപനം നടത്തിയത്.
0 Comments