കാസർകോട്: വടക്കൻ മലബാറിലെ ആരോഗ്യ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ജീവിതശൈലീ മാറ്റങ്ങൾ മൂലം വർധിച്ചുവരുന്ന കരൾ രോഗങ്ങൾ കണക്കിലെടുത്ത്, രോഗികൾക്ക് ശാസ്ത്രീയവും കൃത്യതയാർന്നതുമായ ചികിത്സ ലഭ്യമാക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് ഈ ക്ലിനിക്കിന് പിന്നിലുള്ളത്. ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി , ഗ്യാസ്‌ട്രോഎന്ററോളജി മേധാവി ഡോ. മാത്യു ജേക്കബ് എന്നിവർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. "നൂതന സാങ്കേതികവിദ്യയും മാനുഷികമായ പരിഗണനയും ഒത്തുചേരുന്ന ഒരു ചികിത്സാ സംസ്കാരമാണ് ലിവർ ക്ലിനിക്കിലൂടെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്. അതോടൊപ്പം ദൂരദേശങ്ങളിൽ പോകാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള കരൾ രോഗ ചികിത്സ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ പ്രാഥമിക ലക്ഷ്യമെന്ന് അവർ പറഞ്ഞു.
ഗ്യാസ്‌ട്രോഎന്ററോളജി മേധാവി ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ വിദഗ്ധരായ മെഡിക്കൽ സംഘമാണ് ലിവർ ക്ലിനിക്കിൽ പ്രവർത്തിക്കുന്നത്. ഗ്യാസ്ട്രോ എൻട്രോളജി, ഹെപ്പറ്റോളജി വിഭാഗങ്ങളിൽ ലഭ്യമായ ഏറ്റവും പുതിയ ചികിത്സാ രീതികളാണ് ക്ലിനിക്കിൽ ഒരുക്കിയിരിക്കുന്നത്. കരളിന്റെ ആരോഗ്യം അളക്കുന്നതിനുള്ള നൂതനമായ ഫൈബ്രോ സ്കാൻ, അത്യാധുനിക എൻഡോസ്കോപ്പിക് സംവിധാനങ്ങൾ, ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗീസൗഹൃദമായ അന്തരീക്ഷവും ഏറ്റവും മികച്ച മെഡിക്കൽ ഗുണനിലവാരവും ഉറപ്പാക്കാനുള്ള ആശുപത്രിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്.
ആസ്റ്റർ കേരളം ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ സൂരജ് .കെ ഗ്യാസ്‌ട്രോഎന്ററോളജി മേധാവി ഡോ. മാത്യു ജേക്കബ്, ഡോ. കിരൺ ഉമേഷ് രവവങ്കർ, ഡോ.അരുൺ ആർ.എം, ഡോ. ജെസിൽ എസ്.എ തുടങ്ങിയവർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ സങ്കീർണ്ണമായ കരൾ രോഗങ്ങൾക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കാനും രോഗികളുടെ ജീവിതനിലവാരം ഉയർത്തുക എന്നതുമാണ് തങ്ങളുടെ നയമെന്ന് അവർ വ്യക്തമാക്കി. സമഗ്രമായ പരിശോധനാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിലൂടെ ഈ മേഖലയിലെ രോഗികൾക്ക് കാസർഗോഡ് ആസ്റ്റർ മിംസ് ആശ്വാസമാകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഈ നമ്പറിൽ ബന്ധപ്പെടുക: 7034734730, 7034001111.
0 Comments