ജീവനൊടുക്കിയത് നാല്
യുവ ഭർതൃമതികൾ. മരണങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണത്തിലാണ്. മെയ് 23ന്ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. കാസർകോട് പാണലത്തായിരുന്നു സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ 24 ആണ് മരിച്ചത്.
മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതിയിൽ
ഭർത്താവ് ആദിൽ പൊലീസ് പിടിയിലായി.
ആഴ്ചകൾക്ക് മുൻപ് വിവാഹിതയായ
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി 25 ജീവനൊടുക്കിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
കാസർകോട് സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അശ്വതി കാസർകോട്ടെ താമസസ്ഥലത്താണ് വിഷം കഴിച്ച് അവശനിലയിൽ കണ്ടത്.
ആദൂർ ബെള്ളൂർ പള്ളിപ്പാടിയിലെ സൈനുദ്ദീൻ്റെ ഭാര്യ സറീന 27 യെ വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് കഴിഞ്ഞ 28 നായിരുന്നു. ഭർതൃവീട്ടിൽ വച്ച് ആയിരുന്നു സംഭവം. മരണത്തിൽ യുവതിയുടെ
വീട്ടുകാർ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയതാണെന്ന് പരാതി ഉന്നയിച്ചിരുന്നു.
ആദൂർ
കാറെഡുക,
കർമ്മന്തൊടിയിൽ
സൈനികന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ശനിയാഴ്ചയാണ്.
മൂടാംകുളത്തെ
രാജേഷിന്റെ ഭാര്യ
സൗപർണ്ണികയാണ്
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത് .ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്.
0 Comments