Ticker

6/recent/ticker-posts

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട്:ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞങ്ങാട്, കാസർകോട് സംസ്ഥാന പാതയിൽ പാലക്കുന്നിൽ ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം.
ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ 19 ആണ് മരിച്ചത്.കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും എതിർ ദിശയിൽ ഉദുമ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബുളളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചു. ലോറി
ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
മംഗലപുരം ശ്രിദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ
വിദ്യാർത്ഥിയാണ്.
മാതാവ്: റസീന മൊഗ്രാൽപുത്തൂർ
സഹോദരങ്ങൾ:നൗമാൻ,
സഫ്റാൻ,ഫാത്തിമ.
 
Reactions

Post a Comment

0 Comments