Ticker

6/recent/ticker-posts

ഷെഡ്ഡിൽ പുള്ളി മുറി ചൂതാട്ടം ആറ് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ
വീടിനോട് ചേർന്നുള്ള
ഷെഡ്ഡിൽ പുള്ളി മുറി 
ചൂതാട്ടത്തിലേർപെട്ട ആറ് പേർ 
പൊലീസ് പിടിയിലായി. 8400 രൂപ പിടികൂടി. ഇന്നലെ രാത്രി 7 മണിയോടെ അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിൽ ചൂതാട്ടത്തിലേർപ്പെട്ടിരുന്നവരാണ് പിടിയിലായത്. തമ്പാൻ, വർക്കി, ജിനോയി ചാക്കോ, നാരായണൻ, രവീന്ദ്രൻ , മോഹൻ കുമാർ എന്നിവരാണ് പിടിയിലായത്. കേസെടുത്തു. അമ്പലത്തറ എസ്. ഐ എം .വി. പ്രകാശിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ പ്രിയേഷ് കുമാർ, സിവിൽ ഓഫീസർ സന്തോഷ് എന്നിവർ ചേർന്നായിരുന്നു ചൂതാട്ട സംഘത്തെ പിടികൂടിയത്.
Reactions

Post a Comment

0 Comments