Ticker

6/recent/ticker-posts

ലോറി കാറിൽ ഇടിച്ച് മൂന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു

കണ്ണൂർ:ലോറി കാറിൽ ഇടിച്ച് യുവതിയും കുട്ടിയുമടക്കം
 മൂന്ന് കണ്ണൂർ സ്വദേശികൾ 
മരിച്ചു . 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശി കൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 
കണ്ണൂർ സ്വദേശികളായ മുനീർ 30, മുനീറ 40, മൂന്ന് വയസുള്ള കുട്ടിയുമാണ് മരിച്ചത്.അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്.
Reactions

Post a Comment

0 Comments