Ticker

6/recent/ticker-posts

ഒറ്റ നമ്പർ ചൂതാട്ട നടത്തിപ്പുകാരനും അഛനും മകനും അറസ്റ്റിൽ

കാസർകോട്:ഒറ്റ നമ്പർ ചൂതാട്ട നടത്തിപ്പുകാരനും അഛനും മകനും അറസ്റ്റിൽ.സംസ്ഥാന ലോട്ടറിക്ക് സമാനമായി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിലേർപെട്ട മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 280 രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടികൂടി. ബന്ദിയോട് നിന്നും കാസർകോട് പൊലിസാണ് പ്രതികളെ പിടികൂടിയത്. കുമ്പള ശാന്തി പള്ളത്തെ ബി. ശരൺകുമാർ 39, ബന്ദിയോട് സ്വദേശി കളായ മഞ്ജുനാഥ് 59, മകൻ കിരൺ കുമാർ 31 എന്നിവരാണ് അറസ്റ്റിലായത്. ശരൺകുമാറാണ് ഒറ്റ നമ്പർ ചൂതാട്ടത്തിൻ്റെ നടത്തിപ്പുകാരൻ ഈ പ്രതിയുടെ ഏജൻ്റുമാരാണ് പിടിയിലായ അഛനും മകനും. പ്രതികളുടെ ഫോണിൽ ലോട്ടറി ചൂതാട്ടത്തിനു വേണ്ടി ഉണ്ടാക്കിയ ഗ്രൂപുകളും പണം കൈപ്പറ്റിയതിൻ്റെ തെളിവുകളും കണ്ടെത്തി. മുഖ്യ പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരള ലോട്ടറിയുടെ അവസാന മൂന്നക്കനമ്പർ ഉപയോഗിച്ചായിരുന്നു ചൂതാട്ടം. കാഞ്ഞങ്ങാട്, മലയോര ഭാഗങ്ങളിൽ സർക്കാർ ലോട്ടറിക്ക് ഭീഷണിയായി ലോട്ടറി ചൂതാട്ടം വ്യാപകമാണ്.
Reactions

Post a Comment

0 Comments