പൊലീസെത്തി വാതിൽ പൊളിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളി ബാഹുലേയൻ കുട്ടപ്പൻ നായർ പിള്ള 62 ആണ് മരിച്ചത്. ഇദ്ദേഹത്തിന് ചീമേനി ഭാഗത്ത് ബന്ധുക്കൾ ഉള്ളതായി പറയുന്നു.
കോട്ടച്ചേരി അപ്സര ലോഡ്ജ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുൻപായിരുന്നു മുറിയെടുത്തത്. ജോലി ആവശ്യാർത്ഥം എത്തിയതാണെന്ന് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പുതുകൈ ദിവ്യം പാറയിലെ എ.അബ്ദുൾ സലാം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബാഗിൽ ആധാർ കാർഡ്, കുവൈറ്റ് വിസയുടെ കോപ്പി ഉൾപെടെ കാണപ്പെട്ടു. ജില്ലാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടക്കും.
0 Comments