Ticker

6/recent/ticker-posts

കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥൻ മരിച്ചു

കാഞ്ഞങ്ങാട്:ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികനായ മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥൻ മരിച്ചു.ഏച്ചി കൊവ്വലിലെ പി വി കൃഷ്ണൻ 74 ആണ് മരിച്ചത് ഇന്ന് രാവിലെ പത്തുമണിയോടെ കണ്ണൂർ കാസർകോട് ജില്ല അതിർത്തിയായ കാലിക്കടവ്
ഏച്ചിക്കൊവ്വൽ ആണൂർ അമ്പലത്തിന് സമീപത്താണ് അപകടം.കൃഷ്ണൻ കാലിക്കടവിലേക്ക് പോവുകയായിരുന്നു.പിലിക്കോട് പഞ്ചായത്തിൽ   നിന്നാണ് കൃഷ്ണൻ വിരമിച്ചത്.ഭാര്യ പി. വി പ്രസന്ന ( പിലിക്കോട് പഞ്ചായത്ത് മുൻ അംഗം), മക്കൾ: പി.വി പ്രിയ (മാനേജർ കൊടക്കാട് സർവീസ് സഹകരണ ബാങ്ക്), പി.വി പ്രകാശൻ, പി 
.വി പ്രിയേഷ് (ആയുർവേദ തെറാപ്പിസ്റ്റ് ) മരുമക്കൾ: പുഷ്പരാജൻ, അപർണ.
Reactions

Post a Comment

0 Comments