Ticker

6/recent/ticker-posts

നീറ്റ് പരീക്ഷ ക്രമക്കേട് : എസ്. എഫ്. ഐ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, ബാരിക്കേഡുകൾ മറിച്ചിട്ടു

കാഞ്ഞങ്ങാട്:നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. പ്രവർത്തകർ പൊലീസ്
 ബാരിക്കേഡുകൾ മറിച്ചിട്ടു. പൊലീസുമായി ഏറെ നേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസിൻ്റെ ബാരിക്കേഡുകൾ മറിച്ചിടുകയായിരുന്നു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പുതിയ കോട്ടയിലെ ഹെഡ് പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ചു.
 എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കാഞ്ഞങ്ങാട്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു.
Reactions

Post a Comment

0 Comments