നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
May 22, 2026
കാഞ്ഞങ്ങാട്: ഭക്ഷണം കഴിക്കുന്നതിനിടെനെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച മരപ്പണിക്കാരനായ യുവാവാണ് മരിച്ചത്. അരയിക്കടവിലെ പൊക്കൻ്റെ മകൻ രമേശൻ 46 ആണ് മരിച്ചത്. മാതാവ്: നാരായണി.
ഭാര്യ: അജിത. മക്കൾ : അഭിജിത്ത്, അഭിനവ്, അമയ. സഹോദരങ്ങൾ: ചന്ദ്രൻ ,രവി, രതീഷ്, പരേതയായ പ്രിയ.
0 Comments