തീപിടിച്ച് ഗർഭിണിയായ
യുവതി മരിച്ചു. ഇന്ന് രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. ചെറുവണ്ണൂർ കക്കരമുക്ക് പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്ടറെ കണ്ട് മടങ്ങവെയായിരുന്നു അപകടം.
ഗർഭിണിയായ സോന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന ഭർത്താവ് ലാലുവിന് പൊള്ളലേറ്റു. ആശുപത്രിയിലേക്ക് മാറ്റി.
0 Comments