Ticker

6/recent/ticker-posts

വീട്ടുകാർ ഉൽസവത്തിന് പോയ സമയത്ത് കവർച്ച, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:വീട്ടുകാർ ഉൽസവത്തിന് പോയ സമയത്ത് വീട് കുത്തി തുറന്ന് നാലര പവൻ സ്വർണാഭരണങ്ങൾ
 കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കൂട്ട് പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോറോം വള്ളിക്കട്ട്
കാനായി
തമ്പാൻ 46 ആണ്  പിടിയിലായത്.  കൂട്ടാളി രാധാകൃഷ്ണനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചീമേനി ടൗൺ എഞ്ചിനീ യറിംഗ് കോളേജിന് സമീപം ചേതന റോഡിലെ പി. മഹേഷിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച. നാലു സ്വർണ്ണവളകളും ഒരു മോതിരവുമാണ് കവർന്നത്. അടുക്കളഭാഗത്തെ ഗ്രില്ല് പൊളിച്ചാണ് കവർച്ചക്കാർ വീട്ടിനകത്ത് കടന്നത്. കവർച്ച നടക്കുമ്പോൾ കുടുംബം ചീമേനി മുണ്ട്യയിലെ കളിയാട്ടച്ചടങ്ങിലായിരുന്നു.
വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് അലമാര കുത്തിപ്പൊളിക്കുകയായിരുന്നു. ഇതിനിടയിൽ കവർച്ചക്കാരനു
മുറിവേറ്റതായി സംശയിക്കുന്നു. മുറിക്കകത്തും തുണികളിലും രക്‌തപ്പാടുകൾ കാണപ്പെട്ടതാണ് ഇത്തരമൊരു സംശയം ഉണ്ടാകാൻ കാരണം. പൂട്ട് തകർക്കാൻ ഉപയോഗിച്ച കത്തി വീടിനു പുറത്തുപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതി നേരത്തെ തന്നെ
കവർച്ചാ കേസുകളിൽ പ്രതിയാണ്.
Reactions

Post a Comment

0 Comments