Ticker

6/recent/ticker-posts

വിൽപ്പനക്കിടെ 10 ഗ്രാം എം.ഡി.എം.എയുമായി പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:വിൽപ്പനക്കിടെ 10 ഗ്രാം എം.ഡി.എം.എയുമായി
 പ്രതി അറസ്റ്റിൽ. പൊതു ശൗചാലയത്തിന് സമീപം മയക്ക് മരുന്ന് വിൽപ്പനക്കെത്തിയ യുവാവാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് ഉദുമയിലാണ് 10.72 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. കർണാടക ബ്വാൻ്റാള കൊടപ്പതവ് വീരക്കമ്പയിലെ ഷംസുദീൻ 38 ആണ്പിടിയിലായത്. തൂഫാൻ പരിശോധനയുടെ ഭാഗമായി ബേക്കൽ ഇൻസ്പെക്ടർ എം.കെ. അനിൽ കുമാറിന് വിവരം ലഭിക്കുകയും ഇൻസ്പെക്ടർ വിവരം ഡി.വൈ.എസ്.പി എം.പി. ആസാദിനെ അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഉദുമയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Reactions

Post a Comment

0 Comments