Ticker

6/recent/ticker-posts

നഗ്നന വീഡിയോ: സ്റ്റുഡിയോ ഉടമയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:നഗ്നന വീഡിയോ കാട്ടി
 സ്റ്റുഡിയോ ഉടമയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ .
66 കാരനായ സ്റ്റുഡിയോ ഉടമയുടെയും തലശേരിയുവതിയുടെയും
 നഗ്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി ചെറുവത്തൂർ
കൈതക്കാട് സ്വദേശി എ. സുൽഫിക്കർ 30 ആണ് പിടിയിലായത്.
ചെറുവത്തൂരിലെ സ്റ്റുഡിയോ ഉടമ
 അനിക്കാടി സ്വദേശി കെ. മാധവൻ നായരിൽ നിന്നുമാണ് പണം തട്ടിയെടുത്തത്.
 അസീസ് എന്ന് വ്യാജ പേര് പറഞ്ഞ സുൽഫിക്കറിനെ കൂടാതെ കേസിൽ
ബൈജുവും പ്രതിയാണ്.
66 കാരൻ്റെയും തലശ്ശേരിയിലുള്ള സ്ത്രീയുടെയും നഗ്ന വീഡിയോ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണിപെടുത്തിയായിരുന്നു പണം തട്ടിയത്.
മാസങ്ങളായി ഭീഷണി തുടർന്ന് നേരിട്ടും ഗൂഗിൾ പെ വഴിയും ചെക്ക് വഴിയുമായിരുന്നു സംഘം പണം തട്ടിയെടുത്തത്.
സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന.


Reactions

Post a Comment

0 Comments