Ticker

6/recent/ticker-posts

വീട്ടിൽ കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ച 23 പവൻ സ്വർണാഭരണങ്ങൾ കാണാതായി

കാഞ്ഞങ്ങാട്: പ്രൊഫസറുടെ
വീട്ടിലെ കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ച ഇരുപത്തിമൂന്നര
 പവൻ സ്വർണാഭരണങ്ങൾ കാണാതായി. 27 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കാണാതായതുമായി ബന്ധപെട്ട് വീട്ടുടമസ്ഥൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെമ്മനാട് കൊവൽ കടവത്തെ പ്രൊഫസൽ കെ. മൂഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. 2025 , 2026 വർഷത്തിൽ മൂന്ന് തവണകളായി ആഭരണങ്ങൾ കാണാതായെന്നാണ് പരാതി. ഷെൽഫിൽ പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. വീട്ടിൽ ഇലക്ട്രിക്കൽ
പ്ലംബിങ് ജോലിക്കെത്തിയ ആളെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments