കാഞ്ഞങ്ങാട്:നാടിനെ കണ്ണീരാഴ്ത്തി
വ്യത്യസ്ത വാഹന അപകടങ്ങളിൽ ജില്ലയിൽ
അഞ്ച് മരണം.
ഇരിയയിൽ
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് ഉൾപ്പടെ
കാസർകോട് ജില്ലയിലുണ്ടായ വ്യത്യസ്ത വാഹന അപകടങ്ങളിൽ ആണ് അഞ്ച് ജീവനുകൾ പൊലിഞ്ഞത്.
ഉദുമ പള്ളത്ത് ഇന്ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തിൽ
ഉദുമ സ്വദേശിയായ
കെട്ടിട കരാറുകാരൻ മരിച്ചു .
ഉദുമ ,കണ്ണികുള ങ്ങരയിലെ കുഞ്ഞിരാമനാണ്
മരിച്ചത്.
കുമ്പളയിൽ തിങ്കളാഴ്ച
വൈകിട്ടോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ
ഉദുമ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്.
കുമ്പളക്ക് അടുത്ത് ഷിറിയയിലാണ്
അപകടം ഉണ്ടായത്.ഉദുമ പള്ളം ദൊഡി
യിലെ
അമീൻ .അപ്പു എന്ന
പ്രജീഷ് എന്നിവരാണ് മരിച്ചത്.
ദേശീയപാത 66-ൽ ഷിറിയ ആറുവരി പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പ്രജീഷ് സംഭവ സ്ഥലത്ത് തന്നെ
മരിച്ചു. മംഗലാപുരം ആശുപത്രിയിലെത്തിച്ച അമീൻ രാത്രിയോടെ ആശുപത്രിയിൽ മരിച്ചു.
നായൻമാർമൂലയിൽ സ്‌കൂട്ടറിൽ മീൻ ലോറി ഇടിച്ചാണ് മൂന്നാമത്തെ അപകടം.
ആലമ്പാടി സ്വദേശി റഫീഖാണ് മരിച്ചത്.
ബി സി റോഡിലെ സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടം.
ഇരിയയിൽ
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച രാവിലെ ഇരിയ പള്ളിക്ക് മുൻവശത്തു വച്ചാണ് അപകടം . കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടറും ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിന് സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
0 Comments