Ticker

6/recent/ticker-posts

ഹോട്ടൽ കവർച്ച പ്രതി അറസ്റ്റിൽ

കാസർകോട്:
കുമ്പള: മംഗൽപ്പാടി ബന്ദിയോട്ടെ ഹോട്ടലിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും അടുക്കള സാധനങ്ങളും കവർന്ന കേസിൽ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യവർ സ്വദേശി ബേക്കൂർ വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന അഷറഫ് അലി  ആണ്  പിടിയിലായത്.
ബന്ദിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന 'ഇറാനി അബ്ബാസിക്ക് കബാബ് ഹോട്ടലിലാണ്' കവർച്ച നടന്നത്. കഴിഞ്ഞ ജൂൺ 14-ന് 
പുലർച്ചെക്കും ഉച്ചക്ക് 3 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഹോട്ടലിൽ അതിക്രമിച്ചു കടന്ന പ്രതി അവിടെയുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, വിലകൂടിയ പാത്രങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ കവരുകയായിരുന്നു. കവർച്ചയിലൂടെ തനിക്ക് 53,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഹോട്ടലുടമ  പരാതി നൽകിയിരുന്നു.
 അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments