Ticker

6/recent/ticker-posts

ബസിൽ നിന്നും 80 ലക്ഷം രൂപ വില വരുന്ന 595 ഗ്രാം സ്വർണാഭരണങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കാസർകോട്:ബസിൽ നിന്നും 80 ലക്ഷം രൂപ വില വരുന്ന 595 ഗ്രാം സ്വർണാഭരണങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി.
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്
രേഖകളില്ലാതെ കടത്തുകയായിരുന്ന 595.68 ഗ്രാം സ്വർണ്ണാഭരണങ്ങളുമായാണ് യാത്രക്കാരൻ പിടിയിലായത്.
 പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
​മംഗലാപുരം ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ
നടത്തിയ പരിശോധനയിലാണ്  പിടിയിലായത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക്  രേഖകളുമില്ലാതെ സ്വർണം കടത്താൻ ശ്രമിക്കവെയാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്  സംഘവും ചേർന്ന്  കസ്റ്റഡിയിൽ എടുത്തത്.
പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങൾ തുടർ നടപടികൾക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി.
​സർക്കിൾ ഇൻസ്പെക്ടർ ജോസഫ് പി.എക്ക് പുറമെ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  സുരേശൻ പി, പ്രിവന്റീവ് ഓഫീസർ  പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പവിത്രൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Reactions

Post a Comment

0 Comments