Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടി, നീലേശ്വരത്ത് ഇളനീർ കയറ്റിയ ലോറി തല കീഴായി മറിഞ്ഞു

നീലേശ്വരം:ടയർ പൊട്ടി നീലേശ്വരത്ത്
 ഇളനീർ കയറ്റിയ ലോറി തല കീഴായി മറിഞ്ഞു. ഓടി കൊണ്ടിരിക്കെ ലോറിയുടെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട ഇളനീർ ലോഡ് കയറ്റിയ ലോറി നടുറോഡിൽ തല കീഴായി മറിയുകയായിരുന്നു.
ദേശീയ പാതയിൽ കരുവാച്ചേരിയിൽ ഇന്ന് രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ആർക്കും കാര്യമായ പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി. ഗതാഗതതടസമുണ്ടായത് ഒഴിവാക്കി.
തിരക്കുള്ള സമയമാണ് അപകടമുണ്ടായതെങ്കിലും മറ്റ് അപകടങ്ങൾ ഒഴിവായി.
Reactions

Post a Comment

0 Comments