Ticker

6/recent/ticker-posts

അമ്പലത്തറ കവർച്ച പ്രതികൾ ഉപയോഗിച്ച ഇരുമ്പ് പാര കണ്ടെടുത്തു, ചീമേനി മോഷണ കേസ് തെളിഞ്ഞു

കാഞ്ഞങ്ങാട് :അമ്പലത്തറ ടൗണിലുള്ള ക്യൂ മാർട്ട് സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുകയും
 അമ്പലത്തറ ടൗണിനടുത്തുള്ള എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ കവർച്ചക്ക് ശ്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ 
പടന്നക്കാട് സ്വദേശികളായ അറഫാത്ത് 18, ജുനീദ് 18, പ്രായപൂർത്തിയാകാത്ത 17 കാരനെയും ഇന്ന്
വൈകീട്ട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. സൂപ്പർ മാർക്കറ്റിൻ്റെ ഷട്ടർ തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് പാര പൊലീസ് കണ്ടെടുത്തു. കവർന്ന 5600രൂപയും സാധനങ്ങളും കണ്ടെടുത്തു. പ്രതികൾ എത്തിയ ബൈക്ക് പിടികൂടിയിരുന്നു. 
അതിനിടെ പ്രതികളെ ചോദ്യം ചെയ്തതിൽ ചീമേനി കവർച്ച കേസിൽ തുമ്പായി .
ചീമേനി
 ചെമ്പ്രകാനത്തെ 77സ്പീഡ് മാർട്ട് മിനി സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണത്തിലാണ് തുമ്പായത്.
 7000 രൂപയും ഫോണും സിഗരറ്റുകളുമാണ് കൊണ്ട് പോയത്. കടയുടമ വെള്ളൂർ ആലിൻ കീഴിലെ ഇസ്ഹാഖ് കല്ലറക്കലിൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തിരുന്നു. അമ്പലത്തറ പൊലീസ് പിടികൂടിയ കുട്ടി മോഷ്ടാവിന് ചീമേനി മോഷണത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 17 കാരനെ കൂടാതെ ചീമേനിയിൽ മറ്റൊരു പ്രതിയും കവർച്ചക്കെത്തിയിരുന്നു. 17 കാരനെ ചീമേനി പൊലീസ് ചോദ്യം ചെയ്തു.
Reactions

Post a Comment

0 Comments