Ticker

6/recent/ticker-posts

നിരവധി കുട്ടി ഡ്രൈവർമാർ പൊലീസ് പിടിയിൽ, മാതാപിതാക്കൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്:നിരവധി കുട്ടി ഡ്രൈവർമാരെ ഇന്ന് പൊലീസ് പിടികൂടി. വാഹനം ഓടിക്കാൻ നൽകിയ മാതാപിതാക്കൾക്കെതിരെ കേസെടുത്തു.
സ്കൂൾ തുറന്നതോടെ 18 വയസ് തികയാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നിയമ നടപടി ശക്തമാക്കിയതായി അമ്പലത്തറ പൊലീസ് അറിയിച്ചു. പട്രോളിംഗ് ഡ്യൂട്ടിക്കിടെ അമ്പലത്തറ എതിർക്കയം  വച്ച് 18 വയസ് തികയാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് കണ്ട് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. വാഹനം കുട്ടിക്ക് ഓടിക്കാൻ നൽകിയ  പിതാവിന് എതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു . 25000 രൂപ പിഴ ചുമത്താവുന്ന വകുപ്പ് ആണ് നിലവിൽ ജുവനയിൽ റൈഡിന് ഉള്ളത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അമ്പലത്തറ എസ് എച് ഒ സി .ഷാജു അറിയിച്ചു.  കാസർകോട് , മഞ്ചേശ്വരം പൊലീസ് കുട്ടി ഡ്രൈവർമാരെ പിടികൂടി . വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
Reactions

Post a Comment

0 Comments