Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് എസ്.ബി.ഐയിൽ നിന്നും പണമിടപാട് നടത്തിയതിന് പിന്നാലെ കാണാതാവുകയായിരുന്നു.
പുല്ലൂർ ഹരിപുരം കരക്ക കുണ്ടിലെ കുഞ്ഞമ്പു മാസ്റ്ററുടെ മകൻ കെ.വി. അനിൽ കുമാറിനെ 48യാണ് കാണാതായത്. കഴിഞ്ഞ 9 ന് ഷാർജയിൽ നിന്നും നാട്ടിലെത്തിയതായിരുന്നു.
ഇന്നലെ രാവിലെ 10.45 മണിക്ക്
ബാങ്കിൽ പണമിടപാട് നടത്തിയിരുന്നു. പിന്നാലെ കാണാതാവുകയായിരുന്നു.
സഹോദരൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments