വീട്ടുമുറ്റത്ത് നിന്നും തള്ള
പട്ടിയെ ചുറ്റി
പിടിച്ച പെരുമ്പാമ്പ് ഒടുവിൽ
മാവിൽ കയറി നിലയുറപ്പിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ മാവിന് മുകളിൽ നിന്നും 15 കിലോയോളം വരുന്ന
പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി.
കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി
മനോജ് ഉപ്പിലിക്കൈയുടെ ഏഴാം തോട്ടിലെ വീട്ടുമുറ്റത്താണ് തെരുവ് പട്ടിയെ ചുറ്റി പിടിച്ച നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പുലർച്ചെ പുറത്ത് നിന്നും പട്ടിയുടെ അസാധാരണ ശബ്ദം കേട്ട് മനോജ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു.
പട്ടിയെ രക്ഷിക്കാനായി വടിയെടുത്ത് നിലത്തടിച്ചപ്പോൾ പട്ടിയെ വിട്ട പെരുമ്പാമ്പ് തൊട്ടടുത്ത മാവിന് മുകളിൽ കയറി.
മാവിന് മുകളിൽ നിന്നും താഴെ ഇറങ്ങാതെ വന്നതിനാൽ കാഞ്ഞങ്ങാട് റെയിഞ്ച്ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരനായ മടിക്കൈ ചാളകടവിലെ വിജേഷിനെ , മനോജിൻ്റെ അയൽവാസിയ അജിത്ത് കുമാർ വിവരമറിയിച്ചു. തുടർന്ന് വിജേഷ് സ്ഥലതെത്തി സാഹസികമായി മരത്തിൽ നിന്നും പെരുംമ്പാമ്പിനെ പിടികൂടി. ഇതോടെയാണ്
0 Comments