Ticker

6/recent/ticker-posts

രണ്ട് കാറുകൾ കൂടി തട്ടിയെടുത്തു കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ വീണ്ടും കേസുകൾ

കാഞ്ഞങ്ങാട്:രണ്ട് കാറുകൾ കൂടി 
തട്ടിയെടുത്ത
കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ വീണ്ടും കേസുകൾ. രണ്ട് കേസുകൾ പൊലീസ് റജിസ്ട്രർ ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി ശംസുദ്ദീനെതിരെയാണ് കേസുകൾ. ബാര അരമങ്ങാനത്തെ സൈനുൽ ആബിദിൻ്റെ പരാതിയിലാണ് ഒരു കേസ്. 2025 ജുലൈ 6 ന് സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞ് പരാതിക്കാരൻ്റെ ബലേനൊ കാർ വാങ്ങി തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ പ്രതിക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. 9.5 ലക്ഷം രൂപ വിലയുള്ളതാണ് വാഹനം.
പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് നിയാസിൻ്റെ പരാതിയിൽ ശംസുദ്ദീൻ്റെയും വിദ്യാനഗർ സ്വദേശി ജുനൈദിൻ്റെയും പേരിൽ കാസർകോട് പൊലീസ് കേസെടുത്തു.
2025 സെപ്തംബർ 22 ന് പുത്തൻ കാറിൻ്റെ റജിസ്ട്രേഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് കാർ കൊണ്ട് പോയി തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments