Ticker

6/recent/ticker-posts

അശ്ലീലം തിരയൽ വ്യാപക റെയിഡിൽ നിരവധി പേർ കുടുങ്ങി

കാഞ്ഞങ്ങാട്: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾക്കും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും എതിരെ കേരള പൊലീസ് നടത്തുന്ന ശക്തമായ കോമ്പിങ് 'ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി  ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപക പരിശോധനകൾ നടത്തി.  ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 15 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡുകൾ സംഘടിപ്പിച്ചത്.
 രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. ലഭിച്ച വിവരങ്ങളിലെല്ലാം തന്നെ കൃത്യമായി 15 റെയ്ഡുകളും പൂർത്തിയാക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ദൃശ്യങ്ങൾ ശേഖരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതെന്ന് കരുതുന്ന 8 ഡിജിറ്റൽ ഉപകരണങ്ങൾ വിവിധയിടങ്ങളിൽ നിന്നായി പൊലീസ് പിടിച്ചു.
ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിച്ച മഞ്ചേശ്വരത്ത് 3 റെയ്ഡുകൾ നടത്തിയെങ്കിലും ഇവിടെ നിന്നും ഉപകരണങ്ങളൊന്നും പിടിച്ചെടുക്കാനായിട്ടില്ല.
 പരിശോധനകളിൽ ഏറ്റവും നിർണായകമായ കണ്ടെത്തലുകൾ നടന്നത് കുമ്പളയിലും കാസർകോട്ടുമാണ്. കുമ്പളയിൽ നിന്ന് രണ്ടും കാസർകോട് നിന്ന് രണ്ടും വീതം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കുമ്പളയിൽ രണ്ടും കാസർകോട് ഒന്നും ഉൾപ്പെടെ ജില്ലയിൽ ആകെ 3 എഫ്.ഐ.ആറുകൾ 
രജിസ്റ്റർ ചെയ്യുകയും ഒരു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 
ബേക്കൽ, ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് ഓരോ ഉപകരണങ്ങൾ വീതം പിടിച്ചെടുത്തു. രാജപുരത്ത് ഒരു റെയ്ഡ് നടത്തിയെങ്കിലും ഉപകരണങ്ങൾ ഒന്നും കണ്ടെത്താനായില്ല.
 കർശന നടപടികളുമായി പൊലീസ്
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വലിയ ക്രിമിനൽ കുറ്റമാണെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് സൈബർ വിഭാഗത്തിന്റെ തീരുമാനം. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും.
Reactions

Post a Comment

0 Comments