Ticker

6/recent/ticker-posts

പെട്ടി ഓട്ടോയിൽ കൊണ്ട് പോവുകയായിരുന്ന അലൂമിനിയം റോളുകളുമായി മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:പെട്ടി ഓട്ടോയിൽ കൊണ്ട് പോവുകയായിരുന്ന അലൂമിനിയം റോളുകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. എസ്.ഇ.ബിയുടെ അലുമിനിയം റോളുകളാണെന്ന സംശയത്തിലാണ് അറസറ്റ്. വാഹനവും അലൂമിനിയം റോളുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി കള്ളാറിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കള്ളാറിലെ ഷഫീഖ് 42, ആസാം സ്വദേശി കളായ സൈഫുദ്ദീൻ അഹമ്മദ് 32, അലകീർ ഹുസൈൻ 18 എന്നിവരാണ് പിടിയിലായത്.
ഷഫീഖ് ഓട്ടോ ഡ്രൈവറാണ്. മാലക്കല്ല് ഭാഗത്ത് നിന്നും കള്ളാർ ഭാഗത്തേക്ക് വരികയായിരുന്നു.
Reactions

Post a Comment

0 Comments