Ticker

6/recent/ticker-posts

മുടിമുറിക്കാൻ പോയ യുവാവിനെ കാണാതായി, ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം

കാഞ്ഞങ്ങാട്:മുടിമുറിക്കാൻ പോയ യുവാവിനെ കാണാതായി. ഭർത്താവിനെ കാൺമാനില്ലെന്ന
ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേഡകം അഞ്ചാം വയൽ കല്ലടി കുറ്റിയിലെ മുഹമ്മദിൻ്റെ മകൻ അബ്ദുൾ നിഷാദിനെ 37 യാണ് കാണാതായത്.
കുമ്പളയിലെ രതീഷിൻ്റെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഹോട്ടലിൽ നിന്നും കഴിഞ്ഞ ജനുവരി 29 ന് മുടി വെട്ടാൻ പോയതായിരുന്നു.
അതിന് ശേഷം ഒരു വിവരവുമില്ല.
ഭാര്യ പി.വി. ആയിഷത്ത് ഫസീലയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments