കാഞ്ഞങ്ങാട്: പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് 32 ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ആണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.
കുറ്റകരമായ നരഹത്യാശ്രമം,
മാരകമായി പരിക്കേൽപ്പിക്കൽ,
തട്ടിക്കൊണ്ടുപോകൽ ഉൾപെടെ
2023 മുതൽ ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നാല് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പ്രദേശത്തെ ക്രമസമാധാന നിലക്ക് ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
0 Comments