അഭിമാനമായി സ്വർണ മെഡലുകളു
മായി വിദ്യാർത്ഥിനികൾ.
ജമ്മു കശ്മീരിൽ നടന്ന ദേശീയ വടം വലി മത്സരത്തിൽ അണ്ടർ 19, അണ്ടർ 17 വിഭാഗത്തിൽ കേരളത്തിന് വേണ്ടി മത്സരിച്ചു ഗോൾഡ് മെഡൽ നേടിയ കേരള ടീം അംഗങ്ങളായ
ശ്രീരുദ്ര രാജൻ,ഇഷാനി മഹേന്ദ്രൻ, പാർവണ എസ് കാവുങ്കൽ ,
ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 -കേരള ടീമിനെ പ്രതിനിധീകരിച്ച
ആരാധ്യ സുരേഷ്
എന്നീ
വിദ്യാർത്ഥിനികളാണ് അഭിമാനമായത്.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ശ്രീരുദ്ര ചായ്യോത്ത് രാജൻ
ചിത്ര ദമ്പതികളുടെ മകൾ ആണ്. ബയോളജി അധ്യാപകനായ സുനിൽ, സന്ധ്യയുടെയും മകളാണ് പാർവണ എസ് കാവുങ്കൽ. ചായ്യോത്ത് മഹേന്ദ്രൻ , ശാരിക ദമ്പതികളുടെ മകളാണ് ഇഷാനി മഹേന്ദ്രൻ പത്താം തരം വിദ്യാർത്ഥിനിയാണ്.
ദേശീയതലത്തിൽ തുടർച്ചയായി രണ്ട് വിഭാഗങ്ങളിൽ സ്വർണമെഡൽ നേടുന്ന ശ്രദ്ധേയമായ നേട്ടമാണ് ആരാധ്യയുടെത്.
0 Comments