കാഞ്ഞങ്ങാട്: രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച് മുങ്ങിയ
നിരവധി പോക്സോ 
കേസുകളിലെ പ്രതിയായ ഉസ്താദ് ബീഹാറിൽ പിടിയിൽ. ബേക്കൽ പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലെ പ്രതി
മലപ്പുറം  ആദവനാട് സ്വദേശി എം.കെ. മുഹമ്മദ്
ഉസ്താദാണ്
വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.  ഇയാൾക്കെതിരെ 
മലപ്പുറം , 
കാസർകോട്
ജില്ലകളിലായി 15 
 ഓളം പ്രായപൂർത്തിയാകാത്ത  ആൺകുട്ടികളെ 
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോകുമെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.