Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ : ബൈക്കിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ മോട്ടോർ ബൈക്കിൽ കടത്തിയ 06.43 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചട്ടഞ്ചാൽ മഹിന ബാദിലെ യു.എം. അബ്ദുൾ സഹിദ് 25, പൊയിനാച്ചി മൊട്ടയിലെ കെ. സുനിൽ രാജ്23 എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ ദേളി ജംഗ്ഷനിൽ നിന്നും മേൽപ്പറമ്പ എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments